തമിഴ്‌നാട്ടില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തമിഴ്നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്നലെ ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി കനത്ത മഴയ പെയ്തിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കി. മദ്രാസ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ഗജ ചുഴലിക്കാറ്റിനും മണ്ണിടിച്ചിലിനും ശക്തമായ മഴയ്ക്കും ശേഷം നിരവധി പ്രദേശങ്ങള്‍ ദുരിതം നേരിട്ടുകൊണ്ടിരിക്കെയാണ് വീണ്ടും കാലാവസ്ഥ മോശമാകുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Exit mobile version