പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദനം; മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദനം. കോഴിക്കോട് നാദാപുരത്ത് കല്ലാച്ചിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

പത്തിലധികം വരുന്ന സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു. ഇന്നലെ രാത്രി കല്ലാച്ചിയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിനായിരുന്നു മര്‍ദനം. പരുക്കേറ്റ മൂവരെയും നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൗരത്വ നിയമത്തിന് എതിരെ പ്രതികരിച്ചവര്‍ക്ക് നേരെ മര്‍ദനം നേരിടുന്നത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം. ഭീഷണിയെ തുടര്‍ന്ന് ഇവര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.

Exit mobile version