കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വിലാപയാത്രയില്‍ നിരവധി പേര് പങ്കെടുത്തു. ടിപി പീതാംബരന്, എകെ ശശീന്ദ്രന് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
മന്ത്രി ഇപി ജയരാജന് മുന്‍ മന്ത്രി കെ ബാബു , മാണി സി കാപ്പന് എന്നിവരും നിരവധി പ്രവര്‍ത്തകരും കൊച്ചിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഉച്ചക്ക് മൂന്ന് മണിമുതല്‍ ആലപ്പുഴ ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ആലപ്പുഴയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ടോടെ മൃതദ്ദേഹം കുട്ടനാട്ടിലെ വീട്ടിലെത്തിക്കും.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്.
Discussion about this post