തിരുവനന്തപുരം: പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. നാഥനില്ലാതെ ഇപ്പോഴും അനാഥമായി കിടക്കുകയാണ് ബിജപി സംസ്ഥാന നേതൃത്വം. എന്നാല്‍ സംസ്ഥാന അധ്യക്ഷനെ ജനുവരി 15നു മുന്‍പ് കണ്ടെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
മുന്‍ അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനാണ് ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കളായ നളിന്‍കുമാര്‍ കട്ടീലും എച്ച് രാജയും ക്രിസ്മസിന് ശേഷം കേരളത്തിലെത്തും.
മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെ ഇന്ന് ബിജെപി ആസ്ഥാനത്ത് വിളിപ്പിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരം ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചശേഷമാകും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുക.
Discussion about this post