ന്യൂഡല്‍ഹി: ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന് കാണിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് പരാതി നല്കി.
ഇന്നലെ നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടു കടത്തിവിടുന്നില്ലെന്ന് എസ്പിയോട് ചോദിച്ചപ്പോള്‍ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കുമോ എന്ന് എസ്പി ചോദിച്ചിരുന്നു.
Discussion about this post