തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഭരണ ഘടനയെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഗവര്‍ണര്‍ അത് നിറവേറ്റുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു വിമര്‍ശനം.
ഗവര്‍ണര്‍ക്ക് എതിരെ നേരത്തെ കോണ്‍ഗ്രസും എല്‍ഡിഎഫും രംഗത്ത് വന്നിരുന്നു. ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബിജെപി വക്താവായി അധഃപതിച്ചുവെന്നും ബിജെപിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കെസി ജോസഫ് പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ പിആര്‍ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടന്‍ ഇല്ലാതാവുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും പറഞ്ഞിരുന്നു.
Discussion about this post