തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി ചേര്‍ന്ന് യുഡിഎഫ് സമരം നടത്തിയതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചു സമരം ചെയ്തതില്‍ തെറ്റില്ലെന്നും, ഒരുമിച്ചു നില്ക്കേണ്ടിവന്നാല് ഇനിയും ഒന്നിക്കുമെന്നും സതീശന് തുറന്നടിച്ചു.
‘പൗരത്വ നിയമ ഭേദഗതിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ഒന്നിച്ചു സമരം ചെയ്തതില്‍ ഒരു തെറ്റുമില്ല. താന്‍ അതിനെ 100 ശതമാനം ന്യായീകരിക്കുന്നു. യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്നു രാജ്യത്തെ ബോധ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതു മനസിലാക്കാത്തവര്‍ കാര്യങ്ങള്‍ പഠിക്കട്ടെ’- മുല്ലപ്പള്ളിയെ ഉന്നംവച്ചു സതീശന് പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒന്നിച്ചു സമരം ചെയ്യുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി. നേരത്തെ സംയുക്ത സമരത്തെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടിയും രംഗത്ത് വന്നിരുന്നു. രാജ്യത്തെവിടെ നടന്നതിനേക്കാള്‍ നല്ല സന്ദേശമാണ് സംയുക്ത സമരത്തിലൂടെ കേരളം നല്‍കിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയാറല്ലെന്നായിരുന്നു സംയുക്ത സമരത്തിനു പിന്നാലെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം. ഇടതുപക്ഷവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത സമരത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എസ്പിയും സമരത്തില്‍ നിന്നു വിട്ടുനിന്നിരുന്നു.
Discussion about this post