തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം തന്നെ ഈ നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഈ മണ്ണ് പങ്ക് വയ്ക്കരുതെന്ന് പറഞ്ഞ ഞങ്ങളുടെ പിതാവിനെ നിങ്ങള്‍ കൊന്നു. വീണ്ടും വീണ്ടും നിങ്ങള്‍ അദ്ദേഹത്തെ കൊന്നു കൊണ്ടിരിക്കുന്നത് ഞങ്ങളുടെ പിതാവ് മരിച്ചിട്ടില്ലാ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. വര്‍ഗീതയ്ക്കെതിരെ ശബ്ദിക്കാന്‍ ഗാന്ധി പിന്നെയും പിന്നെയും ജനിക്കുമെന്നാണ് കമല്‍ഹാസന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഈ മണ്ണ്പങ്ക് വെക്കരുതെന്ന് പറഞ്ഞ ഞങ്ങളുടെ പിതാവിനെ നിങ്ങള്‍ കൊന്നു.വീണ്ടും വീണ്ടും നിങ്ങള്‍ അദ്ദേഹത്തെ കൊന്നു കൊണ്ടിരിക്കുന്നത് ഞങ്ങളുടെ പിതാവ് മരിച്ചിട്ടില്ലാ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.ആ മഹാത്മാവിന്റെ സ്വപ്നങ്ങള്‍ക്കായി നമ്മള് സ്വപ്നം കണ്ടാല്‍ പങ്ക് വെച്ച മണ്ണുപോലും വീണ്ടും കൂടിച്ചേരും.അപ്പോള്‍ പൗരത്വത്തിന്റെ അടയാളങ്ങള്‍ക്കായി വര്‍ഗ്ഗീയത അടുത്ത അതിര്‍ത്തികള്‍ തേടേണ്ടിവരും.ഗാന്ധി പിന്നെയും പിന്നെയും ജനിച്ചു കൊണ്ടേയിരിക്കും.
Discussion about this post