തിരുവനന്തപുരം: ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്. പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബിജെപി വക്താവായി അധഃപതിച്ചുവെന്നും ബിജെപിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കെസി ജോസഫ് പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേയായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നു. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.
ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ പരാമര്‍ശത്തിന് എതിരെ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ പിആര്‍ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടന്‍ ഇല്ലാതാവുമെന്നാണ് സുധീരന് പറഞ്ഞത്.
പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രത്തിനെ അനുകൂലിച്ചും പ്രതിഷേധക്കാരെ വിമര്‍ശിച്ചും നേരത്തെയും ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്രത്തെ പിന്തുണച്ചു പൗരത്വം നടപ്പാക്കേണ്ടി വരുമെന്നും വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.
Discussion about this post