തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ആധുനിക മലയാള സിനിമയുടെ ശില്‍പികളിലൊരാളായി അദ്ദേഹത്തെ സിനിമാ പ്രേമികള്‍ അംഗീകരിക്കുന്നു. ജോണ്‍ എബ്രഹാമിനൊപ്പം കടന്നു വന്ന അദ്ദേഹം 125 മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു.
നിര്‍മ്മാല്യമടക്കം ദേശീയ പുരസ്‌കാരം ലഭിച്ച സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ നേടി. മലയാള സിനിമക്ക് മികച്ച ദൃശ്യതലം നല്‍കിയ കലാകാരനാണ് അദ്ദേഹമെന്ന് മന്ത്രി കുറിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആധുനിക മലയാള സിനിമയുടെ ശില്‍പികളിലൊരാളായി അദ്ദേഹത്തെ സിനിമാ പ്രേമികള്‍ അംഗീകരിക്കുന്നു. ജോണ്‍ എബ്രഹാമിനൊപ്പം കടന്നു വന്ന അദ്ദേഹം 125 മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. നിര്‍മ്മാല്യമടക്കം ദേശീയ പുരസ്‌കാരം ലഭിച്ച സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ നേടി. മലയാള സിനിമക്ക് മികച്ച ദൃശ്യതലം നല്‍കിയ കലാകാരനാണ് അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Discussion about this post