ഗാന്ധിനഗര്‍: ലോഡ്ജില്‍ കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടി. റൂമില്‍ നിന്ന് പൊക്കിയ ഉടനെ ഭര്‍ത്താവിനെ ഭാര്യ ചെകിത്തടിക്കുകയും ചെയ്തു. കാമുകിയെ തള്ളിയിടാനും ശ്രമിക്കുകയും ചെയ്തു. രംഗം വളഷായതോടെ പോലീസ് എത്തി കാമുകിയേയും ഭര്‍ത്താവിനെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തുകയും ചെയ്തു. ശേഷം പോലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. ശനിയാഴ്ച ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുക്കുകയായിരുന്നു. ശേഷമാണ് ഭാര്യ ലോഡ്ജിലേയ്ക്ക് എത്തിയത്.
ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. ശേഷമാണ് അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടത്. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ സ്ത്രീ ബസിനു മുന്നിലേക്ക് ഓടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു തടഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. ശേഷം ഇവരുവരും ബന്ധുക്കള്‍ക്കൊപ്പം പോയി.
Discussion about this post