തിരുവനന്തപുരം: ദേശീയ പൗരത്വ നിയമം നടപ്പിലാക്കുന്നതിലൂടെ ഗാന്ധിജിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സര്‍ക്കാര്‍ അതിന് നിയമപരമായ രൂപം നല്‍കുകയാണ് ചെയ്തത്. ആ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
പാകിസ്താന്‍ ഇസ്ലാമിക രാജ്യമായാണ് രൂപംകൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങള്‍ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. മുസ്ലീങ്ങള്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് വന്നതെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു, പക്ഷേ അവര്‍ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി വന്നവരാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.