കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനു ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ ജലപീരങ്കിയുടെ മുകളില്‍ കയറുകയും കൊടി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇവരെ നീക്കംചെയ്യാന്‍ പോലീസ് ഇടപെട്ടു.
ഇതോടെ പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. രണ്ടുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനെതിരെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പത്തനംതിട്ടയിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
Discussion about this post