കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി യതീഷ് ചന്ദ്ര അത് സമ്മതിച്ചിരുന്നില്ല

കന്യാകുമാരി: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധം ഉണ്ടായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കഴിഞ്ഞ ദിവസം രാത്രി ബിജെപി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. കൂടാതെ തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ എസ്പി യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി യതീഷ് ചന്ദ്ര അത് സമ്മതിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന്‌ എസ്പി മന്ത്രിയോട് ചോദിച്ചിരുന്നു.

Exit mobile version