തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുത്തു.
വിഎം ഗിരിജയുടെ ബുദ്ധപൂര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എം മുകുന്ദനും കെജി ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം ജനുവരി 20, 21 തീയ്യതികളില്‍ അവാര്‍ഡ് വിതരണം ചെയ്യും.
അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് എം മുകുന്ദനും കെജി ശങ്കരപ്പിള്ളയും അര്‍ഹരായി. 50,000 രൂപയും 2 പവന് സ്വര്‍ണപ്പതക്കവുമാണ് പുരസ്കാരം.
സ്കറിയ സക്കറിയ, ഒഎം അനുജന്, എസ് രാജശേഖരന്, മണമ്പൂര്‍ രാജന് ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനാ പുരസ്കാരം 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
അക്കാദമി അവാര്‍ഡുകള്‍: വിഎം ഗിരിജ (കവിത ബുദ്ധപൂര്‍ണിമ), കെവി മോഹന്‍കുമാര്‍ (നോവല്‍ ഉഷ്ണരാശി), കെ രേഖ (ചെറുകഥ മാനാഞ്ചിറ), രാജ്മോഹന്‍ നീലേശ്വരം (നാടകം ചൂട്ടുംകൂറ്റും), പിപി രവീന്ദ്രന് (സാഹിത്യവിമര്‍ശനം ആധുനികതയുടെ പിന്നാമ്പുറം), ഡോ. കെ ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം പദാര്‍ഥം മുതല്‍ ദൈവകണം വരെ), മുനി നാരായണ പ്രസാദ് (ജീവചരിത്രം ആത്മകഥ ആത്മായനം), ബൈജു എന്‍ നായര്‍ (യാത്രാവിവരണം ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പിപികെ പൊതുവാള് (വിവര്‍ത്തനം സ്വപ്നങ്ങളുടെ വ്യാഖ്യാനം), എസ്ആര്ലാല് (ബാലസാഹിത്യം കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), വികെകെ രമേഷ് (ഹാസ്യസാഹിത്യം ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎന്‍).
Discussion about this post