മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രതിസന്ധികളില്‍ തളരാത്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് മന്ത്രി ഫേസ്ബുക്കിലെ അനുശോചന കുറിപ്പില്‍ കുറിച്ചത്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ശ്രീ. തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പിണറായി മന്ത്രിസഭയില്‍ കുറച്ചുകാലം ഗതാഗത മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയതെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വരികയും ഉറച്ചുനില്‍ക്കുകയും ചെയ്തു. പ്രതിസന്ധികളില്‍ തളരാത്ത രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Discussion about this post