തൃശ്ശൂര്‍: മാംഗ്ലൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കുറിപ്പ് വിവാദമാകുന്നു. ആയുധങ്ങളുമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളുരു പോലീസ് അറസ്റ്റു ചെയ്തു എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന് വിവാദ പ്രസ്താവന നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
ആയുധങ്ങളുമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാല്‍ ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവര്‍ ക്ളാസ്സസ്.
Discussion about this post