ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ രാജ്യത്ത് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
‘എന്നാ പേടിയാ കുവേ. പിള്ളേരൊന്നു തുമ്മിയപ്പോല്‍,ഇന്റര്‍നെറ്റും കട്ട് ചെയ്തോടുന്നോ? അപ്പോള്‍ നമ്മടെ ഡിജിറ്റല്‍ ഇന്‍ഡ്യ?ചാണകതന്ത്രങ്ങള് പാളുന്നല്ലോ മിത്രോംസ്’ എന്നാണ് പരിഹാസ രൂപേണ എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തുമ്പോള്‍ തന്നെ നമ്മള് രാജ്യത്തെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് കഴിഞ്ഞ ദിവസം എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്മ്മിപ്പെടുത്തിയിരുന്നു.
തൊഴില്ലായ്മ, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ എന്നീ വിഷയങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്ന മോഡിയുടെ കെണിയില്‍ വീഴാതിരിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയിലും ലക്നൗവിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post