കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളില്‍ കരികൊടി കാണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ ഔദ്യോഗിക പരിപാടികളില്‍ പങ്കടുക്കവെയാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്.
കൊയിലാണ്ടി നന്തിയില്‍ വെച്ച് സിപിഎമ്മിന്റെ അഞ്ചോളം പ്രവര്‍ത്തകരാണ് ആദ്യം ഗവര്‍ണക്കെതിരെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് നന്തിയില്‍ നിന്ന് ഇരിങ്ങലിലേക്ക് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യാന്‍ പോയ ഗവര്‍ണര്‍ക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനായി ഗവര്‍ണര്‍ വേദിയിലേക്ക് വരുമ്പോഴാണ് ഗോ ബാക്ക് മുദ്രവാക്യവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
എന്നാല്‍ പ്രതിഷേധക്കാരെ തടയണ്ടായെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിഷേധിക്കുന്ന എല്ലാ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Discussion about this post