തൃശ്ശൂര്‍: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സംസ്ഥാനത്ത് ഹെല്‍മറ്റ് കര്‍ശനമാക്കിയിരിക്കുകയാണ്. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
അതേസമയം, കുഞ്ഞിനെയും കൊണ്ടുള്ള ഒരു അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ യാത്ര സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നാലുവയസ്സുകാരിയെ സ്‌കൂട്ടറിന്റെ ഫൂട്ട്‌ബോര്‍ഡില്‍ ഇരുത്തിയാണ് അമ്മ സ്‌കൂട്ടര്‍ ഓടിയ്ക്കുന്നത്. അപകടം വരുത്തിവയ്ക്കുന്നതിനെ കുറിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
Discussion about this post