തൃശ്ശൂർ:രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ സമരക്കാരെ നേരിടുന്ന പോലീസിനെ വിമർശിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. നിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് സിത്താര കൃഷ്ണകുമാർ അഭിപ്രായവുമായവുമായി രംഗത്ത് എത്തിയത്.
നേരത്തെയും പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചുള്ള വിയോജിപ്പുകൾ സിത്താര കൃഷ്ണകുമാർ രേഖപ്പെടുത്തിയിരുന്നു. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള വാർത്തയാണ് സിത്താര കൃഷ്ണകുമാർ ഇപ്പോൾ ഷെയർ ചെയ്തരിക്കുന്നത്. നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ എന്നാണ് സിത്താര കൃഷ്ണകുമാർ ഈ സാഹാചര്യത്തോട് പ്രതികരിച്ചിരിക്കുന്നത്.
മലയാള സിനിമാ മേഖലയിൽ നിന്നു മാത്രമല്ല, തമിഴ്, ഹിന്ദി സിനിമാ താരങ്ങളും അണിയറ പ്രവർത്തകരും ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ചും പോലീസ് നടപടിയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
വീണ്ടും ശക്തമായ പ്രക്ഷോഭം പൊട്ടിപുറപ്പെട്ട ഡൽഹിയിൽ ഗതാഗതം പൂർണ്ണമായും സ്തംഭനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. റോഡുകളിൽ വൻഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീയ പാത അടച്ച് ഡൽഹിയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കടന്നുകയറ്റം പോലീസ് പ്രതിരോധിച്ചിട്ടുണ്ട്. 20 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടതോടെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇന്റർനെറ്റ്,മൊബൈൽ സേവനങ്ങളും ഡൽഹിയിലെ പലഭാഗങ്ങളിലും റദ്ദ് ചെയ്തിരിക്കുകയാണ്.
Discussion about this post