തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ഹനന്‍ മൊള്ള, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള ഇടതുപക്ഷ നേതാക്കളെയും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെയും കസ്റ്റഡിയിലെടുത്തതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി എകെ ബാലന്‍.
ഭരണഘടനാ മൂല്യങ്ങളെ തകര്‍ത്ത് ജന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രാജ്യത്ത് അലയടിച്ചുയരുന്ന പ്രതിഷേധത്തെ അറസ്റ്റും ഭീഷണിയും കൊണ്ട് അടിച്ചമര്‍ത്താമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ത്ഥികളും നടത്താനിരുന്ന മാര്‍ച്ചിന് മോഡി സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്ന് അദ്ദേഹം പറയുന്നു.
പൗരസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണിതെന്നും. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിനു തടസ്സമുണ്ടാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തിനു ഒട്ടും സ്വീകരിക്കാനാവാത്ത പ്രാകൃത നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളെ ജയിലിലടച്ച് ജനങ്ങളുടെ സമരവീര്യത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. എത്രയും വേഗം ജനവിരുദ്ധ പൗരത്വ ഭേദഗതി ആക്ട് പിന്‍വലിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും വേണമെന്ന് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ;
സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ഹനന്‍ മൊള്ള, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള ഇടതുപക്ഷ നേതാക്കളെയും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെയും കസ്റ്റഡിയിലെടുത്തതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
ഭരണഘടനാ മൂല്യങ്ങളെ തകര്‍ത്ത് ജന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രാജ്യത്ത് അലയടിച്ചുയരുന്ന പ്രതിഷേധത്തെ അറസ്റ്റും ഭീഷണിയും കൊണ്ട് അടിച്ചമര്‍ത്താമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് മോഡി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പൗരസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണിത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിനു തടസ്സമുണ്ടാക്കുന്നു.
ഒരു പരിഷ്‌കൃത സമൂഹത്തിനു ഒട്ടും സ്വീകരിക്കാനാവാത്ത പ്രാകൃത നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികതന്നെ ചെയ്യും. നേതാക്കളെ ജയിലിലടച്ച് ജനങ്ങളുടെ സമരവീര്യത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. എത്രയും വേഗം ജനവിരുദ്ധ പൗരത്വ ഭേദഗതി ആക്ട് പിന്‍വലിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും വേണം.