മലപ്പുറം: ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ വീടാക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അപര്‍ണ ശിവകാമി. ശബരിമലയ്ക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ഇനി പോകാന്‍ താത്പര്യമുണ്ടെന്നും അപര്‍ണ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ വീടിന് നേരെ അഞ്ജാത സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപര്‍ണ പ്രതികരിച്ചത്. പോലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച രേഷ്മ നിഷാന്ത് അടക്കമുള്ള യുവതികള്‍ക്കൊപ്പം അപര്‍ണയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
തന്റെ വീടിന് നേരെ അക്രമം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചിലുകള്‍ കല്ലേറിഞ്ഞ് തകര്‍ത്തു.
കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തും കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസുമാണ് അപര്‍ണയ്ക്കൊപ്പം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
Discussion about this post