കോഴിക്കോട്: ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പതിനാറുകാരിയെ പോലീസ് തിരിച്ച് നാട്ടിലെത്തിച്ചു. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയാണ് കോഴിക്കോട് അത്തോളി സ്വദേശിയായ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
താന്‍ സ്‌റ്റേഷനില്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച പെണ്‍കുട്ടിയെ കാണാനെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ ഉള്ളൂ എന്ന് യുവാവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷം യുവാവ് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.
റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവാവ് വിവരം അത്തോളി പോലീസിനെ വിളിച്ചറിയിച്ചു. പോലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം പേരാമ്പ്ര മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Discussion about this post