കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കാണ് ഇന്ന് അവസരം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കേസിലെ പ്രതിയും നടനുമായ ദിലീപ്. കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്നാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം ചോദിച്ചിരുന്നത്. ദിലീപ് അടക്കമുള്ള പ്രതികളെ ദൃശ്യങ്ങള്‍ ഒരുമിച്ചുകാണിക്കാന്‍ കോടതി അവസരവും നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞിരിക്കുന്നത്. അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്.
ദിലീപിനു പുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇനി ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതില്‍ കോടതി തീരുമാനം അറിയിക്കുക. ഹര്‍ജി നാളെ കേടതി പരിഗണിക്കും.