കൊച്ചി; കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കേരളവര്‍മ കോളേജിലുണ്ടായ എബിവിപി എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാവിലെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദനത്തിന് ഇരയായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോളേജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
ആക്രമത്തില്‍ പ്രതിഷേധിച്ചാണ് എബിവിപി ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തത്. എബിവിപി പ്രവര്‍ത്തകനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
Discussion about this post