പാലക്കാട്; വാളയാറില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് വീണ്ടും പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ എട്ടുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി.
ഈ മാസം ഏഴിനായിരുന്നു സംഭവം. അയല്‍വാസിയായ യുവാവ് കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതിയാണ് വര്‍ധിച്ചു വരുന്നത്.
Discussion about this post