തൃശ്ശൂര്‍: മംഗലാപുരത്ത് നിന്നും രണ്ടു ദിവസം പ്രായമായ കുഞ്ഞിന് അടിയന്തിര ചികിത്സയ്ക്കായി ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടു.
പയ്യന്നൂര്‍ സ്വദേശി നൗഫല്‍-അയിഷ ദമ്പതിമാരുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് അമൃതയിലേക്ക് കൊണ്ടുപോകുന്നത്.
മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ നിന്നും KL 02 BD 8296 എന്ന ആംബുലന്‍സ് കുഞ്ഞുമായി പുറപ്പെട്ടു കഴിഞ്ഞു. റോഡിലെ തിരക്കുകള്‍ ഒഴിവാക്കി ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കി എല്ലാവരും സഹകരിക്കുക.
Discussion about this post