ന്യൂഡല്‍ഹി: സിമന്റ് വില കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. അടുത്തിടെ ഭവനനിര്‍മ്മാണ മേഖലയിലുണ്ടായ തളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സിമന്റ് വില കുറയ്ക്കാനൊരുങ്ങുന്നത്. വില കുറച്ച് ഉപഭോഗം വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് സിമന്റ് കമ്പനികള്‍.
50 കിലോയുടെ ബാഗിന് 10 മുതല്‍ 50 രൂപ വരെ കുറയ്ക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യമൊട്ടാകെ സിമന്റ് വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. നിലവില്‍ ഭവന നിര്‍മ്മാണ മേഖല തളര്‍ച്ച നേരിടുകയാണ്. ഇത് കണക്കിലെടുത്താണ് വില കുറയ്ക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ 400 രൂപയ്ക്ക് മുകളിലാണ് ഒരു ചാക്ക് സിമന്റിന്റെ വില. ഈ സാമ്പത്തിക വര്‍ഷം സിമന്റിന്റെ വില്‍പ്പനയില്‍ വളര്‍ച്ച കേവലം നാലു ശതമാനം മാത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post