ഇടുക്കി: മറയൂരില്‍ സംരക്ഷണ വേലി മറികടന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തി. മറയൂര്‍ റേഞ്ച് പയസ് നഗര്‍ സ്റ്റേഷന് പരിധിയില്‍ നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന നാല് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയത്.
എണ്‍പത് മുതല്‍ അറുപത്തിയഞ്ച് സെന്റീമീറ്റര്‍ വരെ വ്യാസമുള്ള ചന്ദന മരങ്ങളാണ് മുറിച്ച് കടത്തിയത്. അതേസമയം മോഷണം നടന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ അകലെയായി വാച്ചര്‍ ഷെഡുകള്‍ ഉണ്ടായിരുന്നു. ഇവിടെ 24 മണിക്കൂറും വാച്ചര്‍മാരുടേയും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടേയും നിരീക്ഷണമുള്ളതാണ്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ചിട്ടാണ് ഇത്രയും വിലവരുന്ന ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്.
അതേസമയം കാന്തല്ലൂര്‍ റേഞ്ച് ഓഫീസര്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ സമീപത്ത് നിന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ചുപോയ പതിനാറ് കിലോ ചന്ദനം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post