ശബരിമല: സൂര്യഗ്രഹണമായതിനാല്‍ 26ന് ശബരിമല നട രാവിലെ 7.30 മുതല്‍ 11.30വരെ അടച്ചിടും. ഗ്രഹണം കഴിഞ്ഞ് നട തുറക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും.
രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ശബരിമല നട രാവിലെ 7.30 മുതല്‍ 11.30 വരെയാണ് അടച്ചിടുക. അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകവും ഉഷപൂജയും കഴിച്ച് 7.30ന് നട അടയ്ക്കും. ഗ്രഹണം കഴിഞ്ഞ ശേഷമാണ് നട തുറക്കുക. നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും.
തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജയും നടക്കും.അത് കഴിഞ്ഞ് നട അടയ്ക്കും. രാവിലെ 7.30 മുതല്‍ 11.30 വരെ മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്ക് തുറക്കും.
Discussion about this post