തൃശ്ശൂര്‍: മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴുപേര്‍ രക്ഷപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവ സമയം ഒരു പോലീസുകാരന്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടിയിലുളള രണ്ടാമത്തെ പോലീസുകാരന്‍ അപ്പോള്‍ സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്.
സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പൊലീസിന്റെ സാനിധ്യം നിര്‍ബന്ധമാണ്. എന്നാല്‍ ഇവിടെ ചട്ടം പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്യ. ഡ്യൂട്ടിക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Discussion about this post