കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. ആലുവ കുട്ടമശ്ശേരിയില്‍ കെഎസ്ആര്‍ടി മിന്നല്‍ ബസിന് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു.
തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന മിന്നല്‍ ബസിന് നേരെയാണ് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് പുലര്‍ച്ചെ 3.50 യോടെ കല്ലെറിഞ്ഞത്. വഴിയിലരികില് നിന്ന ഒരാള്‍ കല്ലെറിയുകയായിരുന്നു.
ഹര്‍ത്താല്‍ തുടങ്ങുന്നതിനും മുമ്പ് പുലര്‍ച്ചെ 3.50 തോടെയാണ് സംഭവമുണ്ടായതെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പ്രതികരിച്ചു. ബസിന് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
Discussion about this post