കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും.
അധ്യാപകരായ ഒന്നാം പ്രതി സിവി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന് ജോയി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഷെഹ്ലയുടെ മരണം പാമ്പ് കടിച്ചാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വൈകിപ്പിക്കില് ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രതികള്‍ പറയുന്നത്. ഷെഹ്ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.