കോഴിക്കോട്: സഹപാഠിയെ വളഞ്ഞിട്ട് തല്ലി ചതയ്ക്കുമ്പോള്‍ വിരല്‍ ചൂണ്ടി പോലീസിന് നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോല്‍ സൈബര്‍ ലോകത്തെ താരം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആ പെണ്‍കുട്ടിയെ തേടുകയായിരുന്നു എല്ലാവരും.
മലപ്പുറം കൊണ്ടോട്ടിക്കാരിയായ അയിഷ റെന്നയായിരുന്നു ആ ഉശിരുള്ള പെണ്‍കുട്ടി.
മകളെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് മാതാവ് എന്‍എം അബ്ദുള്‍ റഷീദും ഖമറുന്നീസയും. മാധ്യമങ്ങളിലൂടെ ആദ്യം വാര്‍ത്ത കണ്ടപ്പോള്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അഭിമാനമാണെന്നും ഇരുവരും പറയുന്നു.
പൗരത്വഭേദഗതി നിയമത്തിന് എതിരെയുള്ള പോരാട്ടത്തില്‍ തന്റെ മകള്‍ക്ക് ഭാഗമാകാന്‍ കഴിഞ്ഞതിനെ ഓര്‍ത്ത് സന്തോഷം തോന്നുന്നു. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ജനാധിപത്യ സമൂഹം ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് അബ്ദുള്‍ റഷീദ് പറഞ്ഞു. പൗരത്വ പോരാട്ട സമരത്തിന്റെ മുന്‍നിരയില്‍ മകളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാവ് ഖമറുന്നിസയും പറഞ്ഞു.
അധ്യാപക ദമ്പതികളായ എന്‍എം അബ്ദുള്‍ റഷീദിന്റെയും ഖമറുന്നിസയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ആയിഷ. കോണ്ടോട്ടി ഒന്നാം മൈല്‍ സ്വദേശിയാണ്. ഫറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ചരിത്രപഠനത്തിനായി അയിഷ ഡല്‍ഹിയിലെ ജാമിയ മിലിയാ സര്‍വകലാശാലയില്‍ എത്തിയത്. തികഞ്ഞ മതേതര കാഴ്ചപ്പാടോടെയാണ് ഇരുമക്കളെയും രക്ഷിതാക്കള്‍ വളര്‍ത്തിയത്. അതിനാല്‍ ചെറുപ്പം മുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ആയിഷ സജീവമായിരുന്നു.
ത്യശൂര്‍ സ്വദേശിയും ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനുമായ അഫ്സല് റഹ്മാന് ആണ് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ശക്തമായ പിന്തുണയും തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂട്ടായി അയിഷയ്ക്കുണ്ട്.
Discussion about this post