കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി യുവനടന് ബിനീഷ് ബാസ്റ്റിനും രംഗത്ത്. ‘ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ ആയിരിക്കും…ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’– ബിനീഷ് ബാസ്റ്റിന് ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ നിയമത്തിനെതിരെ വിമര്‍ശിച്ച് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, അമല പോള്‍, കുഞ്ചാക്കോ ബോബന്, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്, അനൂപ് മേനോന് തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പോലീസിന്റെ അക്രമത്തെ എതിര്‍ത്ത് വിദ്യാര്‍ഥികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.