ഹര്‍ത്താല്‍: ചൊവ്വാഴ്ചയിലെ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു, സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കേണ്ട സ്‌കൂളുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയത്തു തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ബാബു അറിയിച്ചു.

എന്നാല്‍, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക്( പേപ്പര്‍-1 റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എംഎസ്എസി (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുമാണ് സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. സര്‍വകലാശാലക്ക് കീഴിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

കാലിക്കറ്റ്, എംജി, കുസാറ്റ്, ആരോഗ്യ സര്‍വ്വകലാശാല, കാര്‍ഷിക സര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല, കേന്ദ്ര സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല എന്നിവിടങ്ങളിലെ 17ാം തീയ്യതി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റിമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഹര്‍ത്താല്‍ സംബന്ധമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്.

Exit mobile version