കൊല്ലം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. പ്രതിഷേധക്കാരെ പേലീസ് ബലംപ്രയോഗിച്ച് മാറ്റി. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ കൊല്ലം റെയില്‍വ്വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന് കവാടത്തില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കളമശ്ശേരിയിലെ കുസാറ്റിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഇറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ പ്രകടനം പോലീസ് വിലക്കുകയും എല്ലാവരോടും പിരിഞ്ഞ് പോവാനും പോലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ജങ്ഷന് റെയില്‍വ്വേ സ്റ്റേഷനിലും ട്രെയിന്‍ തടഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളില്‍ കയറി പ്രതിഷേധിച്ചു.
കോഴിക്കോട് ഡിവൈഎഫ്ഐയും കെഎസ്യുവും ട്രെയിന്‍ തടഞ്ഞു. തലശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. കൂത്തുപറമ്പില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.
എഐവൈഎഫ് പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചു. തമ്പാനൂര്‍ റയില്‍വ്വേ സ്റ്റേഷനിലേക്ക് എസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
Discussion about this post