ന്യൂഡല്‍ഹി: ഉള്ളി വില നിലംതൊടാതെ കുതിച്ചുയരുന്നതിനിടെ പാല്‍ വിലയിലും വര്‍ധനവ്. രാജ്യത്തെ രണ്ടു പ്രമുഖ പാല് ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചു. ഉള്ളി വില കൂടി വരുന്ന സാഹചര്യത്തില്‍ പാല്‍ വിലയിലുള്ള ഈ വര്‍ധനവും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
പാല് വിതരണത്തിലുള്ള കുറവാണ് വില ഉയരാനിടയാക്കിയത്. ഒരു ലിറ്റര്‍ പാലിലാണ് വില വര്‍ധന. മാര്‍ച്ച് കഴിയുന്നത് വരെ ഇത് തുടരുമെന്നാണ് മേഖലയിലുളളവര്‍ പറയുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വില വര്‍ധിപ്പിക്കുന്നത്.
എന്‍ഡിഎ സര്ക്കാര് അധികാരത്തിലേറിയ 2010 മുതല്‍ 2019 വരെയുളള കാലയളവ് പരിശോധിച്ചാല്‍ പാല്‍ വിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 5വര്‍ഷത്തെ ഭരണകാലത്ത് പാല്‍ വിലയില്‍ ലിറ്ററിന് എട്ടു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ പകുതിയും കഴിഞ്ഞ ഏഴു മാസ കാലയളവിലാണ്.
Discussion about this post