കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കളമശ്ശേരിയിലെ കുസാറ്റിലും പ്രതിഷേധം ശക്തം. വിദ്യാത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രകടനം പോലീസ് വിലക്കി. എല്ലാവരോടും പിരിഞ്ഞ് പോവാന്‍ പോലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. റെയില്‍വേ സ്റ്റേഷന് മുന്നില്‍ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ പിന്നീട് സ്റ്റേഷനുള്ളില്‍ കടന്ന് പാളത്തില്‍ കുത്തിയിരുന്നു. ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്ന ട്രെയിനിനു മുകളില്‍ കയറിയും പ്രതിഷേധിച്ചു.
പ്രതിഷേധം കാരണം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നുപോകേണ്ട രണ്ട് ട്രെയിനുകള്‍ നോര്‍ത്തിലൂടെ വഴി തിരിച്ചുവിട്ടു. രണ്ട് മണിക്കൂറോളം പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. കോഴിക്കോടും തലശ്ശേരിയിലും പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. പെരിന്തല്‍മണ്ണയില്‍ രാജ്യറാണി എക്സ്പ്രസ് തടഞ്ഞു.
Discussion about this post