തിരുവനന്തപുരം: ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് കേരളത്തിലും പ്രതിഷേധം ശക്തം. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, എസ്ഡിപിഐ, എസ്എസ്എഫ് പ്രവര്‍ത്തകരെല്ലാം മിന്നല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഡി വൈ എഫ് ഐ നടത്തിയ രാജ്ഭവന് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ കെഎസ്യു, എസ്ഡിപിഐ, എസ്എഫ്ഐ പ്രവര്‍ത്തകരും രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
എറണാകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിസര്‍വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ജങ്ഷന് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളില്‍ കയറി പ്രതിഷേധിച്ചു.
കോഴിക്കോട് ഡിവൈഎഫ്ഐയും കെഎസ്യുവും ട്രെയിന്‍ തടഞ്ഞു. തലശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. കൂത്തുപറമ്പില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.
എഐവൈഎഫ് പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചു. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് എസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
Discussion about this post