കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭര്‍ത്താവാണ് മൃതദേഹം കണ്ടത്.
മരണത്തില്‍ ദുരൂഹതയില്ലെന്നും ചില കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകനുമായി ജയശ്രീയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Discussion about this post