വയനാട്: വയനാട് ജില്ലയിലെ തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍ അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി ഉദ്ഘാടനം മന്ത്രി എകെ ബാലന് നിര്‍വഹിച്ചു. അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്കാന് അപ്പാരല്‍ പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കിവരുന്നത്.
മാനന്തവാടി ട്രൈബല്‍ ഓഫീസിന് കീഴില്‍ വരുന്ന എട്ടു കോളനികളാണ് ആദ്യ ഘട്ടത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒരു കോടി രൂപ വീതം വകയിരുത്തിയാണ് ഓരോ കോളനികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറയുന്നു. ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോളനികളാണ് ഉയരുക. നിലിവില്‍ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ മാത്രമാണ് കോളനികളിലുള്ള ആദിവാസികള്‍ക്ക് ആശ്രയം. ഇതില്‍ നിന്നും വ്യത്യസ്തമായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിശീലനം നല്കി ഇവര്‍ക്കായി കൂടുതല്‍ അവസരം ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
മികവുറ്റ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കും. വിസ, പാസ്പോര്‍ട്ട്, വിമാന ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൊസൈറ്റികള്‍ രൂപവത്കരിച്ച് പ്രാദേശികമായ തൊഴില്‍ സംരംഭങ്ങളും ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരുക്കും. കോളനികളുടെ ശോചനീയാവസ്ഥകള് മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റും. ഭൂമിവിതരണം വീടുകളുടെ നിര്‍മ്മാണം എന്നിവയിലടക്കം വലിയ മുന്നേറ്റമാണ് നടക്കുന്നത്. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ വേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
വയനാട് ജില്ലയിലെ തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍ അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്കാന് അപ്പാരല്‍ പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കിവരുന്നത്.
മാനന്തവാടി ട്രൈബല്‍ ഓഫീസിന് കീഴില്‍ വരുന്ന എട്ടു കോളനികളാണ് ആദ്യ ഘട്ടത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒരു കോടി രൂപ വീതം വകയിരുത്തിയാണ് ഓരോ കോളനികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോളനികളാണ് ഉയരുക. നിലിവില്‍ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ മാത്രമാണ് കോളനികളിലുള്ള ആദിവാസികള്‍ക്ക് ആശ്രയം. ഇതില്‍ നിന്നും വ്യത്യസ്തമായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിശീലനം നല്കി ഇവര്‍ക്കായി കൂടുതല്‍ അവസരം ഒരുക്കും. മികവുറ്റ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കും.
വിസ, പാസ്പോര്‍ട്ട്, വിമാന ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വഹിക്കും. സൊസൈറ്റികള്‍ രൂപവത്കരിച്ച് പ്രാദേശികമായ തൊഴില്‍ സംരംഭങ്ങളും ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരുക്കും. കോളനികളുടെ ശോചനീയാവസ്ഥകള് മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റും. ഭൂമിവിതരണം വീടുകളുടെ നിര്‍മ്മാണം എന്നിവയിലടക്കം വലിയ മുന്നേറ്റമാണ് നടക്കുന്നത്. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ വേണ്ടതുണ്ട്.
ഊരുമൂപ്പത്തി വെള്ളമ്മ ചേക്കാട്ട് ഉപഹാരം നല്‍കിയാണ് സ്വീകരിച്ചത്. പരിപാടിയില്‍ ഒ.ആര്.കേളു എം.എല്‍.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മായദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post