നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് ഹോസ്റ്റല്‍ കെട്ടിടവും സ്റ്റഡി ഹാളും; മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു

സ്‌കൂളില്‍ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി നിരവധി പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളതായും അദ്ദേഹം പറയുന്നു

തിരുവനന്തപുരം: നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടവും സ്റ്റഡി ഹാളും മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ സൗകര്യങ്ങളെല്ലാം നല്ല നാളെയിലേക്കുള്ള വാതിലുകളാണ്. ഇതെല്ലാം ഉപയോഗപ്പെടുത്തി ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം കുറിച്ചു.

സ്‌കൂളില്‍ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി നിരവധി പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളതായും അദ്ദേഹം പറയുന്നു. അതില്‍ പ്രാധാനപ്പെട്ടതാണ് മെന്റര്‍ അധ്യാപകരുടെ നിയമനമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാഷാ പ്രശ്നങ്ങളില്ലാതെ പഠനത്തില്‍ ഇടപെടാന്‍ മെന്റര്‍ സഹായത്തിനെത്തും. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടവും സ്റ്റഡി ഹാളും ഇന്ന് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം നല്ല നാളെയിലേക്കുള്ള വാതിലുകളാണ്. ഇതെല്ലാം ഉപയോഗപ്പെടുത്തി ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ശ്രമിക്കണം.
സ്‌കൂളില്‍ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി നിരവധി പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രാധാനപ്പെട്ടതാണ് മെന്റര്‍ അധ്യാപകരുടെ നിയമനം. ഭാഷാ പ്രശ്നങ്ങളില്ലാതെ പഠനത്തില്‍ ഇടപെടാന്‍ മെന്റര്‍ സഹായത്തിനെത്തും. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

എം.എല്‍.എ ഒ.ആര്‍.കേളു അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം ടി.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പൈലി. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version