എറണാകുളം: തൃപ്പൂണിത്തുറയില്‍ കഴിഞ്ഞദിവസം നടന്നത് നാടകീയ സംഭവങ്ങളാണ്. പത്തുലക്ഷം രൂപയുടെ സമ്മാനം പാതിവഴിയില്‍ യുവാവ് ഉപേക്ഷിച്ചുപോയി. മഴകൊണ്ട് നനഞ്ഞ് മണ്ണില്‍ കിടന്ന ലോട്ടറി ടിക്കറ്റില്‍ ഒളിച്ചിരുന്ന ഭാഗ്യദേവതെ കാണാതെ അയാള്‍ ടിക്കറ്റ് കടയ്ക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മടങ്ങിയെന്ന് കരുതിയ മഹാലക്ഷ്മി തിരിച്ചുവന്നു.
കടയ്ക്കു മുന്നില്‍ കിടന്ന ടിക്കറ്റ് ഏജന്റ് വിജയന് എടുത്തനോക്കിയപ്പോളാണ് കാര്യം മനസിലായത്. എന്നാല്‍ പിന്നീട് ഈ ടിക്കറ്റിന്റെ ഉടയെ തേടിയുള്ള അന്വേഷണത്തിലായി ഒടുക്കം കണ്ടെത്തി, വരിക്കാംകുന്ന് സ്വദേശി ദീപകായിരുന്നു ആ ഭാഗ്യശാലി.
കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനു തന്നെ ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന് മനസ്സിലാക്കി. എന്നാല്‍, ടിക്കറ്റ് എടുത്തത് ആരെന്ന സന്ദേഹം ബാക്കി. ഒടുവില്‍ സംശയ നിവൃത്തിവരുത്താനാണ് ദീപക്കിനെ തേടിപ്പിടിച്ചത്.
എന്നാല്‍ 5000 രൂപ പ്രതീക്ഷിച്ചായിരുന്നു ദീപക് ടിക്കറ്റ് എടുത്തത്. എന്നാല്‍ അടിച്ചില്ലെന്ന് കണ്ടപ്പോള്‍ നിരാശതോന്നി ടിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു എന്ന് ദീപക് പറഞ്ഞു. കല്‍പ്പണിക്കാരനാണു ദീപക്.
സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ട്രഷറിയില്‍ നല്കി. കാശുമുടക്കിയെടുത്ത ലോട്ടറി ടിക്കറ്റിനു സമ്മാനമുണ്ടോയെന്നു നോക്കാനുള്ള ക്ഷമയെങ്കിലും കാട്ടണമെന്നാണു വിജയന്റെ ഉപദേശം…
Discussion about this post