തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ചയ് ഗാര്‍ഗാണ് അന്വേഷണ ഉദ്യോഗസ്ഥന്.
അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീര്‍ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീന്‍ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് മൂന്നിനാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ വാഹനം ഇടിച്ച് മരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയിലാണ് ശ്രീറാം കാര്‍ ഓടിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
Discussion about this post