കൊച്ചി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിഷയത്തില്‍ വാക്ക്പോര് മുറുകുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തി. ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണെന്നും സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്ഥമാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല എന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞത്.ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post