കൊച്ചി: സംസ്ഥാനത്തെ കോടതികളും ഹൈടെക്കാകുന്നു. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം.
മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാവും. വാട്സാപ്പിനുപുറമേ, എസ്എംഎസ്, ഇമെയില്‍ എന്നിവ വഴിയും നടപടി നടത്താം.
പുതിയ നടപടിക്കായി ക്രിമിനല്‍ നടപടിചട്ടം 62ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. പുതിയ നടപടി നിലവില്‍ വരുന്നതോടെ വാദികളുടെയും പ്രതികളുടെയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം ഉണ്ടാവും.
കൂടാതെ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരും. രണ്ടുവര്‍ഷമെങ്കിലുമായ പെറ്റിക്കേസുകള്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് വേഗം തീര്‍പ്പാക്കും.
കൂടാതെ രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31നകം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു.
Discussion about this post