തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ സൈനിക വാഹനം പുഴയിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍ മരിച്ച ജവാന് എം പവിത്രന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി എകെ ബാലന്.
രാജ്യസുരക്ഷാ ഉദ്യമത്തിനിടെ അപകടത്തില്‍ മരിച്ച ധീര സൈനികന്റെ വേര്‍പാട് രാജ്യത്തിനും കുടുംബത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കരിയാക്കോട് ഇളയത്തൊടി മണികണ്ഛന്‍, സുജാത ദമ്പതികളുടെ ഏകമകനാണ് മരണപ്പെട്ട പവിത്രന്. അദ്ദേഹം ആദരാഞ്ജലികള്‍ നേര്‍ന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അരുണാചല്‍പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ സൈനിക വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍ മരിച്ച ജവാന് എം. പവിത്രന്റെ വീട് സന്ദര്‍ശിച്ചു. കരിയാങ്കോട് ഇളയത്തൊടി മണികണ്ഠന് സുജാത ദമ്പതിമാരുടെ ഏകമകനാണ് പവിത്രന്. രാജ്യസുരക്ഷാ ഉദ്യമത്തിനിടെ അപകടത്തില്‍ മരിച്ച ധീര സൈനികന്റെ വേര്‍പാട് രാജ്യത്തിനും കുടുംബത്തിനും തീരാനഷ്ടമാണ്. ആദരാഞ്ജലികള്‍…
Discussion about this post