കണ്ണൂര്‍: പ്രളയത്തിലകപ്പെട്ട കേരളത്തിന് കൈത്താങ്ങേകാന്‍ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിനടുത്ത് പണം സമാഹരിക്കുക! മഹത്തായ ഈ പ്രവര്‍ത്തി നടപ്പില്‍ വരുത്തിയിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. ബിരിയാണി വിറ്റാണ് ഇവര്‍ പണം സമാഹരിച്ചിരിക്കുന്നത്. താഴെ ചമ്പാട് ചെഗുവേര, റെഡ് ആര്‍മി ക്ലബ്ബ് പ്രവര്‍ത്തകരാണ് ബിരിയാണിയിലൂടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിച്ചത്.
ചമ്പാട് ഷാനൂസ് ഹോട്ടല്‍ ഉടമ ജിശാന്ത് ഇതിനായി തന്റെ സ്ഥാപനം വിട്ടുനല്‍കി. ബിരിയാണിയുടെ വിലയിലും അധികം തുക നല്കി നാട്ടുകാരും യാത്രക്കാരും കൂടെനിന്നു. പ്രദേശത്തെ വീടുകളിലും ബസ് യാത്രക്കാര്‍ക്കിടയിലും വില്പന നടത്തി. 75,000 രൂപയാണ് ഒരുദിവസം കൊണ്ട് സമാഹരിച്ചത്.
ഹോട്ടല്‍ തൊഴിലാളികളുടെ വേതനവും ദുരിതാശ്വാസനിധിയിലേക്ക് നല്കി. തുക തലശ്ശേരി സബ് കളക്ടര്‍ ചന്ദ്രശേഖറിന് ബാലസാഹിത്യകാരന്‍ പ്രേമാനന്ദ് ചമ്പാട് കൈമാറി.